Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർ
Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
വയനാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ മോഷണം. തുടർ മോഷണങ്ങളുടെ പാശ്ചാത്തലത്തിൽ നാട്ടുകാർ ഭീതിയിലാണ്. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
ഞായർ പുലർച്ചെ മൈലാടി മുസ്‌ലിം പള്ളിയിലും സമീപത്തെ വീട്ടിലുമാണ് മോഷണശ്രമമുണ്ടായത്. ശനിയാഴ്ച രാത്രി ചുണ്ടക്കര ഹംസക്കവലയിലെ തോട്ടത്തിൽ നിന്ന് നിന്ന് 70 കിലോയോളം കുരുമുളകും കാപ്പിയും മോഷ്ടിച്ചു. വെള്ളി പുലർച്ചെ പള്ളിമുക്കിലും പോലീസ് സ്റ്റേഷൻ മുക്കിലും ആറുവീടുകളിൽ മോഷണം നടന്നിരുന്നു.
ALSO READ: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് ക്ലാസ് ടീച്ചറും പ്രിൻസിപ്പലും
പാനക്കാരൻ അബ്ദുൽ ലത്തീഫിൻ്റെ മേഷണം നടന്ന വീട്ടിൽ കഴിഞ്ഞ ദിവസം ഫിംഗർപ്രിന്റ് സംഘം പരിശോധന നടത്തി. ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണത്തിനറങ്ങുന്നതെന്നാണ് സംശയം. മോഷണം നടന്ന എല്ലാ വീടുകളിലെയും മേശയും അലമാരയും കുത്തിപ്പൊളിച്ച നിലയിലാണ്. വീടിന്റെ ലോക്ക് തകർത്താണ് ഉള്ളിൽ കയറുന്നത്.
രണ്ടിടങ്ങളിൽ വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് മോഷ്ടാക്കൾ ശ്രമമുപേക്ഷിച്ച് രക്ഷപ്പെട്ടു. മാസങ്ങൾക്ക് മുമ്പും മൈലാടിയിൽ നിരവധി വീടുകളിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു. വീട്ടുകാർക്ക് നേരെ ആക്രമണ ശ്രമവും നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടണമെന്നും പോലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.