തിരുവനന്തപുരം: കോറോണ വൈറസ് കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കാനായി തലസ്ഥാന നഗരം മുഴുവനും ഫയർഫോഴ്സ് അണുവിമുക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കേകോട്ടയും പത്മനാഭസ്വാമി ക്ഷേത്രനട ഉൾപ്പെടെ വിവിധ മേഖലകൾ രവിലെതന്നെ ശുചീകരിച്ചു.  അണുവിമുക്ത നടപടികൾ പൂർണ്ണമായും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തുന്നത്. 


Also read: ലോക്ക്ഡൗണിനിടയിൽ വൻ മദ്യ മോഷണം! 


കിഴക്കേക്കോട്ടയിലെ  പോസ്റ്റ് ഓഫീസുകളും അണുവിമുക്തമാക്കിയിട്ടുണ്ട്.  കൂടാതെ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ അണുവിമുക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


ഇന്നലെ രാവിലെ ചാല പരിസരവും കരിമടം കോളനിയുമാണ് അണുവിമുക്തമാക്കിയത്.  കൂടാതെ തമ്പാനൂർ ബസ് സ്റ്റാൻഡ്, പട്ടം, സ്റ്റാച്യൂ, വെള്ളയമ്പലം, മ്യൂസിയം, കവടിയാർ തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം അണുവിമുക്തമാക്കിയിട്ടുണ്ട്.  


Also read: കോറോണ സമയത്തും പൊടിപൊടിച്ച് ഗോമൂത്ര വിൽപന! 


കൂടാതെ മെഡിക്കൽ കോളേജ് പരിസരവും ശുചിയാക്കിയിട്ടുണ്ട്.  അണുവിമുക്തമാക്കൽ നടപടികൾ നടക്കുന്നത് സ്റ്റേഷൻ ഓഫീസർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ്.