അഹമ്മദാബാദ്: കോറോണ രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗോമൂത്രത്തിന് വലിയ ഡിമാൻഡ് ആണ് കാണുന്നത്.
പ്രത്യേകിച്ച് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത കോറോണ വൈറസ് മഹാമാരിയെ ചെറുക്കാൻ ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് വില്പന കൂടാൻ കാരണം.
Also read: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 336 രോഗബാധിതര്‍, 3 മരണം!
സംഭവത്തിന് ഇത്രയധികം ഡിമാൻഡ് ഉള്ളത് ഗുജറാത്തിലാണ്. കോറോണയുടെ പ്രതിരോധത്തിനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
ദിവസവും കുറഞ്ഞത് 6,000 ലിറ്ററോളം ഗോമൂത്രം വിൽപന നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകൾ. ഡൽഹിയിൽ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്രം രോഗപ്രതിരോധശേഷിയ്ക്ക് ഉത്തമമാണെന്ന് പ്രചാരണം നടത്താൻ വേണ്ടി കഴിഞ്ഞമാസം ഒരു ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചിരുന്നു.
മാത്രമല്ല പാർട്ടിയിൽ പങ്കെടുത്തവർ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.
ദഹനപ്രക്രീയയ്ക്ക് ഗോമൂത്രം നല്ലതാണെന്നും, ബാക്ടീരിയകളെ നശിപ്പിക്കുമെന്നും കൂടാതെ കോറോണ വൈറസിനെ ചെറുക്കാൻ ഇതിന് ശേഷിയുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അവകാശമുന്നിയിക്കുന്നുണ്ട്.