മംഗളൂരു: കോറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ പ്രധാനമന്ത്രി lock down പ്രഖ്യാപിച്ചിരിക്കുകയാണ്.
അതുകൊണ്ടുതന്നെ രാജ്യത്ത് സമ്പൂർണ്ണ മദ്യനിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടയിലാണ് മദ്യവിൽപനശാല കുത്തിത്തുറന്ന് വൻ മോഷണം നടത്തിയിരിക്കുന്നത്.
സംഭവം നടന്നിരിക്കുന്നത് മംഗളൂരുവിൽ ആണ്. അവിടെ ഉള്ളാളിലുള്ള മദ്യ വിൽപനശാലയിലാണ് കള്ളന്മാർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചത്. അതും ആയിരമോ രണ്ടായിരമോ വിലയുള്ള മദ്യമല്ല കട്ടത്. ഏകദേശം ഒരു ലക്ഷം രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്.
Also read: കോറോണ സമയത്തും പൊടിപൊടിച്ച് ഗോമൂത്ര വിൽപന!
കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വില കൂടിയതും കുറഞ്ഞതുമായ ബ്രാൻഡുകൾ ഒരുപോലെയാണ് കട്ടെടുത്തത്. കൂടാതെ മോഷണത്തിന്റെ തെളിവുകൾ ലഭിക്കാതിരിക്കാൻ കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാർ കൊണ്ടുപോയിരുന്നു.
സത്യം പറഞ്ഞാൽ ഈ lock down ൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് മദ്യപാനികൾ ആണെന്നകാര്യത്തിൽ ഒരു സംശയവുമില്ല.