Corona പ്രതിരോധത്തിനായി കൈകോർത്ത് യൂസഫലിയും
ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി അറിയിച്ചത്.
തിരുവനന്തപുരം: വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ അവസ്ഥ വളരെ പരിതാപകരമാകുകയാണ്.
ഈ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം. എ. യൂസഫലി രംഗത്ത് .
ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി അറിയിച്ചത്.
Also read: Corona ഭീതിയിൽ അമേരിക്ക; രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
കോറോണ (Covid 19) വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവേ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Also read: വൈറസിനെക്കാളും അപകടകാരി; ഇൻഫോസിസ് ജീവനക്കാരനെ കമ്പനി പുറത്താക്കി
അതേസമയം സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടികൂടി വരികയാണ്. ഇപ്പോൾ ഇന്ത്യയിലെ കണക്കുവച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് കേരളത്തിലാണ്.
ഇതുവരെ 164 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.