Corona ഭീതിയിൽ അമേരിക്ക; രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

അമേരിക്കയിൽ ഇന്നലെ മാത്രം 18,363 കോറോണ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.    

Last Updated : Mar 28, 2020, 09:16 AM IST
Corona ഭീതിയിൽ അമേരിക്ക; രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

വാഷിംഗ്ടൺ: വുഹാനിലെ കോറോണ (Covid 19) വൈറസ് അമേരിക്കയിലും വ്യാപകമായി ബാധിക്കുന്ന ഈ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. 

അമേരിക്കയിൽ ഇന്നലെ മാത്രം 18,363 കോറോണ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.  ഇതോടെ മൊത്തം 1,03, 798 പേർക്കാണ് കോറോണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. 

Also read: കോറോണ Lock down: വീട്ടിലിരുന്ന് ബോറടിക്കുന്നുവെങ്കിൽ ഈ രീതികൾ പരീക്ഷിക്കൂ

കോറോണ ബാധയിൽ ഇന്നലെ 398 പേർ മരണമടഞ്ഞു. ഇതോടെ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1693 ആയി. ഇന്നലെ മരിച്ചവരിൽ 138 പേരും ന്യൂയോർക്കിലാണ്. 

രോഗ വ്യാപനവും മരണവും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും 2522 പേർ രോഗമുക്തരും ആയിട്ടുണ്ട്.   ന്യൂയോർക്കിലെ ആശുപത്രികളൊക്കെ രോഗികളെകൊണ്ട് നിറഞ്ഞു കവിഞ്ഞു. 

Also read: വൈറസിനെക്കാളും അപകടകാരി; ഇൻഫോസിസ് ജീവനക്കാരനെ കമ്പനി പുറത്താക്കി

കോളേജ്, ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങീ എല്ലാ സ്ഥാപനങ്ങളും ഏപ്രിലിൽ ആവശ്യമെങ്കിൽ ആശുപത്രികളാക്കി മാറ്റും.  കൂടാതെ ഏപ്രിലിൽ രണ്ടാഴ്ചകൂടി സ്കൂളുകൾ അടച്ചിടും. 

മാർച്ച് 27 ന് വന്ന റിപ്പോർട്ടുകൾ പ്രകാരം കോറോണ കേസിൽ അമേരിക്ക ചൈനയെ മറികടന്നിരിക്കുകയാണ്.  ഇറ്റലിയിലെ അവസ്ഥയും വളരെ മോശമാണ്. 

Trending News