ബംഗളൂരു: കോറോണ വൈറസ് (Covid 19) ലോകമെങ്ങും പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ വൈറസിനെക്കാളും അപകടകരമായി മാറുകയാണ് ചില കുറിപ്പുകൾ.
അതിന്റെ പശ്ചാത്തലത്തിൽ കോറോണ വൈറസ് പടർത്താൻ ആഹ്വാനം ചെയ്ത് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട Infosys ജീവനക്കാരൻ ബംഗളൂരുവിൽ അറസ്റ്റിലായി.
Also read: കോറോണ Lock down: വീട്ടിലിരുന്ന് ബോറടിക്കുന്നുവെങ്കിൽ ഈ രീതികൾ പരീക്ഷിക്കൂ
മുജീബ് മുഹമ്മദ് എന്ന ജീവനക്കാരനെയാണ് അറസ്റ്റു ചെയ്തത്. ഇയാൾ ടെക്നിക്കൽ ആർക്കിടെക്ടറായി ആയിരുന്നു ജോലി ചെയ്തത്. കൈകോർക്കാം., പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം' ഇതായിരുന്നു മുജീബിന്റെ ട്വീറ്റർ പോസ്റ്റ്.
Infosys has completed its investigation on the social media post by one of its employees and we believe that this is not a case of mistaken identity. (1/2)
— Infosys (@Infosys) March 27, 2020
പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ Infosys മുജീബിനെ പുറത്താക്കി. മുജീബിന്റെ ഈ പോസ്റ്റ് Infosys ന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബന്ധതയ്ക്കും എതിരാണെന്നും ഇത്തരം രീതികൾ കമ്പനിക്ക് അനുവദിക്കാൻ കഴിയാത്തത് കൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും Infosys അറിയിച്ചു.
ഇതിനിടയിൽ കോറോണ വൈറസ് രോഗികളുടെ എണ്ണം ക്രമതീതമായി കൂടുന്നുവെന്നതരത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച കേസിൽ നാഗ്പൂരിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു.