തിരുവനന്തപുരം:  കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ (COVID19) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലയെന്ന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 


Also read: കൊറോണ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് രംഗത്തിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യന്‍


ഇവരില്‍ 3020 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ് ബാക്കിയുള്ള 293 പേര്‍ ആശുപതികളിലാണ്‌ നിരീക്ഷണത്തിലുള്ളത്. കൂടാതെ 1179 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 889 സാംപിളുകളുടെ ഫലം നെഗറ്റീവും ബാക്കി 273 സാംപിളുകളുടെ ഫലം കിട്ടിയിട്ടില്ല.


അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആരോഗ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങിയെന്നും പബ്ലിക് ഹെല്‍ത്ത്‌ ലാബ്‌, തൃശൂര്‍ മെഡിക്കല്‍ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എനിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍പിന്നെ ഫലം വേഗത്തില്‍ ലഭിക്കുമെന്നും മന്തി അറിയിച്ചു.


ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് വന്ന മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെ കണ്ടെത്തിയെന്നും ഇതില്‍ 129 പേര്‍ ഹൈ റിസ്ക്‌ വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 


കൂടാതെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. കൂടാതെ കോട്ടയത്തും 60 പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളത്തെ കൊറോണ ബാധിതരായ മൂന്നു വയസ്സുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 131 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 


Also read: കൊറോണ ഭീതി: ചിക്കന് പകരം ചക്ക താരമാകുന്നു!


വിദേശരാജ്യത്തുനിന്നും നിരവധി പേരാണ് ഇപ്പോള്‍ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 


കൂടാതെ മാസ്ക് ഉപയോഗിക്കുന്നവര്‍ കൃത്യമായി മനസ്സിലാക്കിയശേഷം വേണം മാസ്ക് ഉപയോഗിക്കേണ്ടതെന്നും ശേഷം മാസ്ക്കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്ക്കരിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.