കൊറോണ ഭീതി: ചിക്കന് പകരം ചക്ക താരമാകുന്നു!

കൊറോണ പടര്‍ന്നത് കോഴിയില്‍ നിന്നുമാണ് എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിക്കന്‍റെ വ്യാപാരം തകര്‍ന്നടിഞ്ഞത്. കൂടാതെ പക്ഷിപ്പനിയും കൂടിയായപ്പോള്‍ പിന്നെ ചിക്കന്‍റെ കാര്യം പറയണ്ടല്ലോ.     

Last Updated : Mar 11, 2020, 02:44 PM IST
  • മത്സ്യമാംസങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ആരുമില്ല പകരം ചക്ക വാങ്ങാനാണ് തള്ളല്‍ എന്നാണ് റിപ്പോര്‍ട്ട്.
  • പൊതുവേ ഉത്തരേന്ത്യയിലും ചക്കവിഭവങ്ങള്‍ ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ ഭീതി: ചിക്കന് പകരം ചക്ക താരമാകുന്നു!

കൊറോണ (Covid19) രാജ്യവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാ വിപണിയിലും വളരെയധികം മന്ദതയാണ് ഇപ്പോള്‍ ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മത്സ്യമാംസ വിപണിയെയാണ് എന്ന കാര്യത്തില്‍ സംശയമില്ലാത്തതാണ്. 

കൊറോണ പടര്‍ന്നത് കോഴിയില്‍ നിന്നുമാണ് എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിക്കന്‍റെ വ്യാപാരം തകര്‍ന്നടിഞ്ഞത്. കൂടാതെ പക്ഷിപ്പനിയും കൂടിയായപ്പോള്‍ പിന്നെ ചിക്കന്‍റെ കാര്യം പറയണ്ടല്ലോ. 

Also read: സ്ത്രീകള്‍ കൂടുതലും നിക്ഷേപം നടത്തുന്നത് ഇതിലാണ്...

പക്ഷിപ്പനി കോഴിവളര്‍ത്തല്‍ കേന്ദ്രത്തേയും വല്ലാത്തരീതിയില്‍ ബാധിച്ചു. അതിനിടയില്‍ വരുന്ന വാര്‍ത്തയാണ് രസം. എന്താണെന്നോ ചിക്കന്‍റെ വ്യാപാരം തകര്‍ന്നടിയുമ്പോള്‍ താരമാകുന്നത് മറ്റൊന്നുമല്ല നമ്മുടെ ചക്കയാണ്. 

മത്സ്യമാംസങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ആരുമില്ല പകരം ചക്ക വാങ്ങാനാണ് തള്ളല്‍ എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ മത്സ്യമാംസം കഴിക്കുന്നവരെയാണ് ബാധിക്കുന്നതെന്ന ചിന്തയാണ് ആളുകളെ പച്ചക്കറിയിലേയ്ക്ക് അതായത് ചക്കയിലേയ്ക്ക് എത്തിച്ചതെന്നാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. 

Also read: ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

അതോടെ ചക്ക വിപണി കുതിച്ചുയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  ഒരു കിലോയ്ക്ക് 50 രൂപ മാത്രം ഉണ്ടായിരുന്ന ചക്ക ഇപ്പോള്‍ 120 രൂപയിലേയ്ക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150 രൂപയിലുണ്ടായിരുന്ന ചിക്കന്‍ 80 രൂപയായിട്ടും വാങ്ങാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്.

പൊതുവേ ഉത്തരേന്ത്യയിലും ചക്കവിഭവങ്ങള്‍ ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കൊറോണ കാരണം നമ്മുടെ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടായിയെന്നത് ചക്ക വ്യാപാരികള്‍ക്ക് ഗുണമായി. 

Trending News