കൊച്ചി: കേരളത്തിൽ കോറോണ വൈറസ് (Covid 19) പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ  എത്തുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് വിടുന്നുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടയിൽ ഇന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ എറണാകുളം സ്വദേശി ലാമി അറയ്ക്കൽ കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്തത്തിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 


Read also: കോറോണ പ്രതിരോധം: കാർത്ത്യായനി അമ്മയുടെ വീഡിയോ വൈറലാകുന്നു...


ഇതുവരെയായി അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെയാണ് കോറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്.  


കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള രാജ്യാന്തര സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. 


Also read: കോറോണക്കെതിരായ പോരാട്ടം എല്ലാവരും ഗൗരവമായി കാണണം


വിദേശത്തുനിന്നും  വന്നവരിൽ നിന്നുമാണ് സംസ്ഥാനത്ത് കോറോണ ഇത്രയും ഭയാനകമായ രീതിയിൽ വ്യാപിച്ചിരിക്കുന്നത്.  ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് വിമാനത്താവളത്തിൽ നടക്കുന്നത്.