തിരുവനന്തപൂരം: ചൈനയിൽ നിന്നും പടർന്ന കോറോണ വൈറസ് കേരളത്തെയും ഭീകരമായ നിലയിൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും പൂർണമായി അടച്ചിടാനുള്ള ആവശ്യവുമായി ജോതിഷ താന്ത്രിക വൈദിക സംയോജന സമിതി പ്രസിഡന്റ് രവീന്ദ്രൻ പോറ്റി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കോറോണ മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധി; പലിശനിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്


21 ദിവസത്തെ lock down പ്രഖ്യാപിച്ചപ്പോൾ ദേവസ്വം ക്ഷേത്രങ്ങളിലുള്ള പൂജാദികാര്യങ്ങൾ നിർത്തലാക്കിയപോലെ മറ്റ്  ഊരാണ്മ ക്ഷേത്രങ്ങളിൽ കൂടി പൂജകൾ നിർത്തിവെപ്പിക്കാൻ സർക്കാരിനോട് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന്  രവീന്ദ്രൻ പൂജാരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.    


Also read: കോറോണ: ആൻഡമാനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു


അദ്ദേഹത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് കോറോണ വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് സ്വയരക്ഷക്കായി വീടുകളിൽ കഴിയേണ്ട പൂജാരികൾ കിലോമീറ്റർ താണ്ടി ക്ഷേത്രങ്ങളിൽ പോയി പൂജ നടത്തുന്നത് അവർക്ക് രോഗബാധ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുമെന്നും കൂടാതെ യാത്രാവേളകളിൽ കൂടുതൽ പ്രശ്നങ്ങൾ  ഉണ്ടാകാനുള്ള സഹചര്യവും കണക്കിലെടുത്ത് ആയിരക്കണക്കിന് ശാന്തിക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ക്ഷേത്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ   ബന്ധപ്പെട്ടവര് തയ്യാറാകണമെന്നാണ്.