പള്ളുരുത്തി: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി രാജലക്ഷ്മി മരിച്ചു. 28 വയസായിരുന്നു. എട്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് രാജലക്ഷ്മിയ്ക്ക് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..!


തുടര്‍ന്ന്  കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാജലക്ഷ്മിയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍, ന്യുമോണിയ കൂടെ ബാധിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയ രാജലക്ഷ്മിയ്ക്ക് കഴിഞ്ഞ ദിവസം ന്യുമോണിയ കൂടുകയായിരുന്നു.


ALSO READ | ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'


ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. രാജലക്ഷ്മി ജന്മം നല്‍കിയ ഇരട്ട പെണ്‍ക്കുട്ടികളില്‍ ഒരാള്‍ക്ക് COVID 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് പരിശോധന ഫലം നെഗറ്റീവായ കുഞ്ഞ് സുരക്ഷിതയാണ്. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്‍റെ ഭാര്യയാണ് രാജലക്ഷ്മി.


ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു


വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ലക്ഷങ്ങള്‍ മുടക്കിയ IVF ചികിത്സകള്‍ക്കും ശേഷമായിരുന്നു രാജലക്ഷ്മിയുടെ ഗര്‍ഭധാരണം.  COVID 19 ബാധിച്ചതിന് ശേഷമുള്ള ചികിത്സകള്‍ക്കും മാസം തികയാതെയുണ്ടായ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം രൂപ ചിലവായിരുന്നു. ഇന്ന് ഇടകൊച്ചിയില്‍ വച്ചാണ് രാജലക്ഷ്മിയുടെ സംസ്കാരം.