തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ളോട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമായി മാനേജിംഗ് ഡയറക്ടര്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ പടരുന്ന ഈ സമയത്ത് മദ്യം വാങ്ങാനായി ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ ഒരുമീറ്ററെങ്കിലും അകലം പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ചില്ലറ വില്‍പനശാലകളില്‍ എത്തുന്നഉപഭോക്താക്കള്‍ ഉറപ്പായും ടവല്‍, മാസ്ക് എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.


Also read: Corona: സൈന്യത്തെയും വിടാതെ പിടിച്ച് കൊറോണ വൈറസ്!


ഒരു ക്യൂവില്‍ മുപ്പതുപേര്‍ മാത്രമേ ഒരുസമയം ഉണ്ടാകാവൂവെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കൂടാതെ പനി, ചുമ, ജലദോഷം,തൊണ്ടവേദന തുടങ്ങി അസുഖമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുതെന്നും നിര്‍ദ്ദേശമുണ്ട്.


Also read: Watch video: കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷനേടാം


കൂടാതെ ജീവനക്കാര്‍ സാനിറ്റെസറും, മാസ്കും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഈ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്ന് സെക്യൂരിറ്റി ഗാര്‍ഡുകളുടെ അധിക സേവനം ഉണ്ടായിരിക്കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.