COVID -19: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്ല, അതീവജാഗ്രത തുടരണ൦, മുഖ്യമന്ത്രി
കൊറോണ വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്ത് ഗൗരവ സ്ഥിതി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്ത് ഗൗരവ സ്ഥിതി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തില്‍ ഇന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന നേരിയ ജാഗ്രത കുറവ് പോലും ഉണ്ടാകരുതെന്നും എല്ലാ മേഖലയിലും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 268 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. 5,372 പേരാണ് ഇന്നു മുതല്‍ പുതുതായി നിരീക്ഷണത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
60 വയസിനു മുകളിലുള്ളവരില്‍ രോഗബാധ കൂടുതലാണെന്നും പ്രായമായവരെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ മെഡിക്കന്‍ അസോസിയേഷന് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം പ്രതിരോധിക്കാന്‍ നിയമം കൈയ്യിലെടുക്കരുതെന്നും, മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തില്‍ വിദേശ സഞ്ചാരികള്‍ക്ക് നേരെ മോശം പെരുമാറ്റം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികളോട് മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, കൊറോണ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുന്നതിനും, ഉപദേശിക്കാനുമായി വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.