തിരുവനന്തപുരം: Corona Virus ബാധയുമായി വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരില്‍നിന്നും വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നതാണ് നിലവില്‍ സംസ്ഥാന൦ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.


COMMERCIAL BREAK
SCROLL TO CONTINUE READING

‘നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. മന്ത്രി പറഞ്ഞു.


വൈറസ് ബാധ കൂടുതല്‍ ആളുകളിലേയ്ക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി ദയവായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം’  ആരോഗ്യമന്ത്രി പറഞ്ഞു.


അതേസമയം, Corona Virus ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 85കാരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


കൂടാതെ, അതിഭീകരമാംവിധം കൊറോണ ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 42 പേരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.