സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയര്‍ന്നേക്കാം, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് വൈറസ് ബാധയും ഒപ്പം മരണ സംഖ്യയും ഉയരാമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി (Health Minister) കെ. കെ. ശൈലജ (K K Shailaja).
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് വൈറസ് ബാധയും ഒപ്പം മരണ സംഖ്യയും ഉയരാമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി (Health Minister) കെ. കെ. ശൈലജ (K K Shailaja).
ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണം. കോളനികളില്‍ രോഗം പടരാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ ജാഗ്രത പുലര്‍ത്തണം. യോജിച്ച പ്രവര്‍ത്തനം കൊണ്ടാണു സംസ്ഥാനത്ത് കോവിഡ് മരണങ്ങള് അധികമാകുന്നത് തടയാന്‍ സാധിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ആയിരുന്നു ആരോഗ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയ ഭേദമന്യേയാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് വളരെ കൂടുതലാണ്. ആ രീതിയില്‍ സംസ്ഥാനത്തും രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവര്‍ത്തനം കൊണ്ടാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read: ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.. സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3405 പേര്‍ക്ക്
അതേസമയം, ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് കാണുന്നത്. സെപ്റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്...