തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് (Covid19) ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ  പുറത്തുവിടും. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.  കോവിഡ് മരണക്കണക്കിനെച്ചൊല്ലിയുളള ഭരണ - പ്രതിപക്ഷ വാക്പോര് തുടരുന്നതിനിടെയാണ് ആരോഗ്യവകുപ്പ് പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുക.  ജില്ലാ അടിസ്ഥാനത്തിൽ ആകും പേരുവിവരങ്ങൾ പരസ്യപ്പെടുത്തുക ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുളള ബുള്ളറ്റിനിൽ മരിച്ചവരുടെ ജില്ലാ, വയസ്, പേര് ഉൾപ്പെടെ പ്രസിദ്ധീകരിക്കും.


ALSO READ:Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ


2020 ഡിസംബറിലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് നിര്‍ത്തിയത്. എന്നാൽ മരണമടഞ്ഞവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക. മരണക്കണക്ക് മറച്ചുവെക്കാന്‍ ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.