തിരുവനന്തപുരം: പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് ബാധ പടരുന്നുവെന്ന് റിപ്പോർട്ട്.  രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് കൊവിഡ് (Covid19) സ്ഥിരീകരിച്ചത്. അതുപോലെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനിലെ 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


Also Read: India covid updates: രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,912 മരണം


കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് (Kerala) നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.  അതുകൊണ്ടുതന്നെ നിയന്ത്രണം പാലിക്കുന്നത് വിലയിരുത്താൻ പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. 


ജനങ്ങളുമായുണ്ടായ സമ്പർക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  എങ്കിലും കൊവിഡ് മുന്നണിപ്പോരാളികൾക്ക് രേഗാബാധ വ്യാപിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.  ഇതിനിടയിൽ ജില്ലയ്ക്ക് പുറത്തും പൊലീസുകാർക്ക് കൊവിഡ് വ്യാപിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.  


Also Read: Sabarimala: മിഥുനമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും 


 


പൊലീസുകാർ (Kerala Police) രോഗബാധിതരായെങ്കിലും പരിശോധന പലയിടത്തും കർശനമായി തന്നെ തുടരുകയാണ്.  ബുധനാഴ്ചവരെ സർക്കാർ നിർദ്ദേശം പാലിക്കേണ്ടതുണ്ട്.  അതിനു ശേഷം എന്ത് ചെയ്യണമെന്ന് ഇന്ന് വൈകുന്നേരത്തോടെ തീരുമാനമായേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.     


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക