സംസ്ഥാനത്ത് ആശങ്ക; 6000 കടന്ന് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10% മുകളിൽ
സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ് 19. 25 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു. ആയിരം കടന്ന് എറണാകുളത്തെ കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 10.01% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 50തോളം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. യുകെയിൽ നിന്ന് വന്ന 2 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വീണ്ടും ആയിരം കടന്ന് എറണാകുളത്തെ കണക്ക്.
എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർഗോഡ് 77 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.
ALSO READ: കേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
കേരളത്തിൽ ആരോഗ്യ പ്രവർത്തകരിൽ രോഗബാധ വർധിക്കുന്നു. 51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 11 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 551 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 69 പേർക്ക് മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്. 5723 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂർ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂർ 156, വയനാട് 202, കാസർഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 25 മരണങ്ങളും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3209 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 285, പത്തനംതിട്ട 173, ആലപ്പുഴ 379, കോട്ടയം 736, ഇടുക്കി 125, എറണാകുളം 946, തൃശൂർ 542, പാലക്കാട് 153, മലപ്പുറം 421, കോഴിക്കോട് 585, വയനാട് 110, കണ്ണൂർ 260, കാസർഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1352 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു
രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പപത്തനംതിട്ട ജില്ലയിലെ കുറ്റൂർ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13), പാലക്കാട് ജില്ലയിലെ ഷൊർണൂർ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...