തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതീകരണം വന്നതിന് പുറമെ അതിതീവവ്ര കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. ആറ് പേരിലാണ് സംസ്ഥാനത്ത് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Also Read:Covid Update: കോവിഡ് പരിശോധന കുറയുന്നു, രോഗമുക്തി നേടിയവര്‍ അയ്യായിരത്തിലധികം
എല്ലാവരും ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കത്തിലുള്ളവർ ജാഗ്രത പാലിക്കണം. യുകെയിൽ നിന്ന് വന്നവരിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുളത്. മറ്റ് രാജ്യങ്ങളിൽ പോയി വന്നിട്ടുള്ളവരിൽ വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും. 29 പേരുടെ സാമ്പിൾ(Testing Sample) ഇതു വരെ അയച്ചു. അതിൽ തന്നെയും 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട് . അത് നാളെയോ മറ്റോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read:കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!
തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്(New Covid Strain). കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത വേണം. മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പിന്തുടരുക. പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. വൈറസ് സ്ഥിരീകരിച്ച ജില്ലകൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള വൈറസിനേക്കാൾ വലിയ അപകടകാരിയായ വൈറസാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ബ്രിട്ടനിൽ(UK) ഇൗ വൈറസ് പടർന്നതിനാൽ ഇവിടെ നിന്നുള്ള വിമാനങ്ങൾക്ക് ഡൽഹി അടക്കം ഇന്ത്യയിലെ എയർപോർട്ടുകളിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
കൂടുതൽ രാഷ്ട്രീയം,സിനിമ,കായിക വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിൽ. ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy