Covid-19 Vaccination Challenge: വാക്സിന്‍ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി, സർക്കാർ വാക്സിനായി ചെലവാക്കിയത് 29 കോടി
വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 817 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിലെ വാക്സിനേഷൻ ചലഞ്ചിന്റെ (Vaccination Challenge) ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Relief Fund) ലഭിച്ചത് 817 കോടി രൂപയെന്ന് സർക്കാർ (Government). ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് (KN Balagopal) നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊച്ചി എംഎൽഎ കെ.ജെ മാക്സി (KJ Maxi)ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ധനമന്ത്രി (Finance Minister) മറുപടി നല്‍കിയത്.
വാക്സിൻ കമ്പനികളിൽനിന്ന് നേരിട്ട് വാക്സിന്‍ സംഭരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 29.29കോടി രൂപയാണ്. ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്.
Also Read: Covid വ്യാപനം, കേന്ദ്ര ആരോഗ്യമന്ത്രി നാളെ കേരളത്തില്‍, സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും
നടപ്പ് സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിരോധ സാമഗ്രികള്‍ സംഭരിക്കാന്‍ 324 കോടി രൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് പിപിഇ കിറ്റുകള്‍, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്സിന്‍ എന്നിവ സംഭരിക്കുന്നതിനാല്‍ 318.2747 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ 29,29,97,250 കോടി രൂപയാണ് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്.
Also Read: Vaccination Drive: 5.09 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കി
ആകെ 13,42,540 ഡോസ് വാക്സിനാണ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസ് വാക്സിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നും ബാലഗോപാൽ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്സിന്‍ വാങ്ങാന്‍ 126 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി വാക്സിന്‍ സംഭരിച്ച് വിതരണം ചെയ്യുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. തത്യുല്യമായ തുക പിന്നീട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ട ചുമതലയും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ്.
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,089 പേര്‍ രോഗമുക്തി നേടി, നിലവിൽ ചികിത്സയിലുള്ളവര്‍ 1,78,630 പേരാണ്. ആകെ രോഗമുക്തി നേടിയവര്‍ എണ്ണം 34,92,367 ആയി. 1,22,970 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 634 വാര്‍ഡുകളിൽ WIPR എട്ടിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ (Vaccination drive) ഭാഗമായി ഇന്നലെ ശനിയാഴ്ച 5,08,849 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് (Second dose) വാക്‌സിനും നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA