Vaccine Slot Booking:കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? ഇതാ ഒരു പോംവഴി

 വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 09:23 PM IST
  • ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു
  • ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും
  • നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു.
Vaccine Slot Booking:കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? ഇതാ ഒരു പോംവഴി

Trivandrum:കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ (Vaccine Slot Booking) ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും  വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത്  നിങ്ങൾക്ക് വളരെ സഹായകരമാണ്. 

ഒട്ടുമിക്ക  വെബ്സൈറ്റുകളും  ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്സൈറ്റിൽ  അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത.  വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.

ALSO READ : Covid Relief For Kids:കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സഹായം 

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു .അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി  അറിയിക്കുകയും ചെയ്യും.

ALSO READ : Covid 19 : പ്രവാസികൾക്ക് യുഎഇയിലേക്ക് തിരികെ മടങ്ങാൻ സൗകര്യത്തിന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നു

ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ്  1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News