Thiruvanathapuram : രാജ്യത്ത് 18നും 45 വയസിനും ഇടയിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ (COVID Vacciantion) ആരംഭിക്കുന്നതിന് മുമ്പ് കോവിഡ് വാക്സിൻ സ്വീകരിച്ച് 32-കാരിയായ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം (Chintha Jerome). ഇതെ തുടർന്ന് സോഷ്യൽ മീഡിയിൽ (Social Media) വലിയ തോതിൽ വിമർശനമാണ് ചിന്ത ജെറോമിനെതിരെ ഉയർന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ചിന്ത വാക്സിൻ സ്വീകരിച്ചത്. താൻ വക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.



ALSO READ : Lockdown: കേരളത്തിലൂടെയുള്ള 30 ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി


എന്നാൽ 32-കാരിയായ യുവജന കമ്മീഷൻ ചെയർമാന് എങ്ങനെ വാക്സിൻ ലഭ്യമായി എന്ന് സംശയം പ്രകടിപ്പിച്ചപ്പോഴാണ് സംഭവം വിവാദമായത്. ഇത് പിന്നീട് കൊല്ലം സ്വദേശിയായ അഭിഭാകൻ ചിത്രമടക്കം മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തു. 


രാജ്യത്ത് ഇതുവരെ 18-45 വയസിനിടെ വാക്സിനേഷൻ ഔദ്യോഗികമായി ആരംഭിക്കാത്ത സാഹചര്യത്തിൽ ചിന്ത ജറോം വാക്സിൻ സ്വീകരിച്ചത് ഗുരുതര സംഭവമാണ് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. 


ALSO READ : COVID Vaccine ഉത്പാദനം വർധിപ്പിക്കും, വാക്സിനേഷൻ വേഗത്തിലാക്കണം സംസ്ഥാനങ്ങളോടായി പ്രധാനമന്ത്രി നരേന്ദ്ര മോദി


എന്നാൽ സർക്കാർ ജീവനക്കാർ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശമുള്ളതിനാലാണ് താൻ വാക്സിൻ സ്വീകരിച്ചിരിക്കുന്നതെന്ന് ചിന്ത പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ മാനദണ്ഡത്തിൽ പറയുന്നത്. ഇത് ഉയർത്തിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.


ALSO READ : Kerala COVID Update : സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്നും നാൽപതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ


എന്നാൽ താൻ കോവിഡ് മുന്നണി പോരാളി ആയതു കൊണ്ടാണ് വാക്സിൻ സ്വീകരിച്ചതെന്നാണ് വിവാദത്തിന് ചിന്ത നൽകുന്ന മറുപടി.. വാക്സിനേഷന്റെ രണ്ടാംഘട്ടിത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ സ്വീകരിക്കാനാകുമെന്ന് കേന്ദ്രം നിർദേശം നൽകിട്ടുണ്ടെന്ന് ചിന്ത പറയുന്നു. അതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭ മെയർ ആര്യയും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നു ചിന്ത പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.