Kerala COVID Update : സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്നും നാൽപതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാവിലെ കേരളത്തിൽ മെയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്. 

Written by - Zee Malayalam News Desk | Last Updated : May 6, 2021, 05:49 PM IST
  • സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • രാവിലെ കേരളത്തിൽ മെയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
  • ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്.
  • യുകെയിൽ നിന്ന് വന്ന ഒരാൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala COVID Update : സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്നും നാൽപതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ

Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാവിലെ കേരളത്തിൽ മെയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്. യുകെയിൽ നിന്ന് വന്ന ഒരാൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്തെ കണക്ക് ആറായിരം പിന്നിട്ടും. കോഴിക്കോട്ട് 5,000ത്തിൽ അധികം കേസുകൾ

എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ : Breaking: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂര്‍ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂര്‍ 2083, കാസര്‍ഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ : Covid 19: മുൻ കേന്ദ്ര മന്ത്രി അജിത് സിങ് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News