സോപ്പിനും ചന്ദനത്തിരിയ്ക്കും പെണ്‍പേര്; അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും മനസില്ല -ചിന്താ ജെറോം

സ്ത്രീകളെ കുറിച്ച് മോശം പോസ്റ്റുകളിട്ടാല്‍ തല കുനിക്കേണ്ടത് സ്ത്രീകളല്ലെന്നും അതിടുന്ന ആളാണെന്നും ചിന്ത (Chintha Jerome) പറഞ്ഞു. 

Written by - Sneha Aniyan | Last Updated : Oct 8, 2020, 09:40 PM IST
  • സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പം നിന്നു.
  • കേരളത്തിലെ സ്ത്രീകളെല്ലാം ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
സോപ്പിനും ചന്ദനത്തിരിയ്ക്കും പെണ്‍പേര്; അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും മനസില്ല -ചിന്താ ജെറോം

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത അശ്ലീല യൂട്യൂബറെ ഭാഗ്യലക്ഷ്മി(Bhagyalakshmi)യുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്ത സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം യൂട്യൂബര്‍ വിജയ്‌ പി നായ(Vijay P Nair)രെ കയ്യേറ്റം ചെയ്തത്. ഇപ്പോഴിതാ, ഈ സംഭവവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ALSO READ | അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; മോഷണം, Bhagyalakshmiക്കെതിരെ ജാമ്യമില്ലാ കേസ്!

സ്ത്രീകളെ കുറിച്ച് മോശം പോസ്റ്റുകളിട്ടാല്‍ തല കുനിക്കേണ്ടത് സ്ത്രീകളല്ലെന്നും അതിടുന്ന ആളാണെന്നും ചിന്ത (Chintha Jerome) പറഞ്ഞു. കേരളത്തിലെ സ്ത്രീകളെല്ലാം ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ത്രീ വിരുദ്ധത സമൂഹ മാധ്യമങ്ങളില്‍ പ്രകടമാണെന്നും ചിന്ത പറയുന്നു. 

ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പം നിന്നെന്നും പ്രതികരിച്ച സ്ത്രീകള്‍ക്കെതിരെ വിമര്‍ശനമുണ്ടായത് സ്ത്രീ വിരുദ്ധതയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസിലാകുമെന്നും മാറ് മറക്കല്‍ സമരമടക്കം നമ്മെ പഠിപ്പിക്കുന്നത് അതാണെന്നും ചിന്താ ജെറോം പറഞ്ഞു. 

ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

'സോപ്പിന്റെ പേര് ചന്ദ്രിക. ചന്ദനതിരിയുടെ പേര് സന്ധ്യ, അലിഞ്ഞുതീരുന്നതിനും എരിഞ്ഞടക്കുന്നതിനും പെണ്‍പേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത്‌ അറിയല്ലൂരിന്റെ കവിത. എന്നാല്‍, അങ്ങനെ അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും സ്ത്രീകള്‍ക്ക് മനസില്ല എന്ന പ്രഖ്യാപനമാണ് വേണ്ടത്. -ചിന്ത പറയുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ കേസുകള്‍ കൂടിവരുന്നുവെന്ന് പറയുമ്പോള്‍ ആ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പരിഗണിക്കേണ്ടതെന്നും ചിന്ത അഭിപ്രായപ്പെട്ടു. 

Trending News