കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ (Covid Vaccine Certificate) നിന്ന് പ്രധാനമന്ത്രിയുടെ (Prime Minister) ചിത്രം നീക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി (Kerala High Court). ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ടു കൊണ്ടാണ് കോടതി ഹർജി തള്ളിയത്. ആറാഴ്ചയ്ക്കകം ഹർജിക്കാരൻ പിഴ തുക കേരള ലീ​ഗൽ സർവ്വീസ് സൊസൈറ്റിയിൽ അടയ്ക്കണം. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കോടതി വിലയിരുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ പൊതുതാൽപര്യമല്ല മറിച്ച് പ്രശസ്തി താൽപര്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 


Also Read: Covid Certificate-ല്‍ മോദിയുടെ ചിത്രം വേണ്ടെന്ന് ഹര്‍ജിക്കാരന്‍, കറന്‍സിയില്‍നിന്നും ഗാന്ധിജിയെ....!! മറു ചോദ്യവുമായി കേരള ഹൈക്കോടതി


കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കഴിഞ്ഞ ആഴ്ച ഹർജി പരി​ഗണിച്ചപ്പോൾ തന്നെ കോടതി ഹർജിക്കാരനെ വിമർശിച്ചിരുന്നു. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനെന്നായിരുന്നു കോടതിയുടെ വിമർശനം. 


Also Read: PM Narendra Modi: കോവിഡ് വാക്സിൻ വീടുകളിലെത്തി നൽകണമെന്ന് പ്രധാനമന്ത്രി


യു.എസ്, ഇന്തോനേഷ്യ, ഇസ്രാഈല്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകൾ ഹര്‍ജിക്കാരന്‍ മുൻപ് ഹാജരാക്കിയിരുന്നു. ആ സര്‍ട്ടിഫിക്കറ്റുകളില്‍ ആവശ്യമായ വിവരങ്ങളല്ലാതെ രാജ്യ  തലവന്മാരുടെ ഫോട്ടോകളില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.