ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സജീവം; 10 ജില്ലകളിൽ വ്യാപിച്ചെന്ന് മുന്നറിയിപ്പ്
ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10 ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10 ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മാർച്ച് മാസം തുടങ്ങിയ ഗവേഷണത്തിലാണ് ഈ വൈറസ് ഗവേഷകർ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസിന് അതിതീവ്രവ്യാപന ശേഷിയുണ്ടെന്നും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം ഉണ്ടായതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഗവേഷണ ഫലം സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയെ ഉൾപ്പെടെ വിറപ്പിച്ച കൊറോണ വൈറസ് വകഭേദമാണിത്. അതിതീവ്ര വ്യാപന ശേഷി അതാണ് ഇന്ത്യൻ വേറിയന്റ്. ഈ വൈറസിന്റെ പ്രധാന ലക്ഷണം അതിവേഗ വ്യാപനമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കാതിരുന്നാൽ ഒരു കൂട്ടത്തിലുള്ള ആരിലേയ്ക്കും പകരുമെന്നാണ് കണ്ടെത്തൽ.
നിലവിലെ വാക്‌സിൻ വഴി വ്യാപനം തടയാൻ സാധിക്കുമെങ്കിലും ആ സമയം കൊണ്ട് പരമാവധി പേരിലേക്ക് എത്താനുള്ള സാധ്യത തടയണമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. കൊറോണയുടെ രണ്ടാം തരംഗം ഗുരുതരമാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ഗവേഷകർ അവരുടെ നിരീക്ഷണവും കണ്ടെത്തലും വെളിപ്പെടുത്തിയിരിക്കുന്നത്.
Also Read: Hanuman Jayanti 2021: ഇത്തവണത്തെ ഹനുമാൻ ജയന്തി ദിനത്തിന് പ്രത്യേകതകളേറെ, അറിയാം..
ജനസാന്ദ്രത കൂടിയ കേരളത്തിലെ (Kerala) ഈ വൈറസ് സാന്നിധ്യം ഗുരുതരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏറ്റവും കൂടുതൽ വൈറസ് സാന്നിധ്യമുള്ളത് കോട്ടയത്തും ആലപ്പുഴയിലുമാണ്. യു കെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്. യുകെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത് കണ്ണൂരിലാണ്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണം വേണമെന്നാണ് ഗവേഷകർ പറയുന്നത്. സാമൂഹ്യഅകലം വളരെ പ്രധാനമാണെന്നും മാസ്‌കും സാനിറ്റൈസറും എല്ലാവരും ഉപയോഗിക്കണമെന്നും കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...