ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ വാക്‌സിനെടുത്തവര്‍ക്കുപോലും (Covid Vaccine) ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സംസ്ഥാനത്തേക്ക് പ്രവേശനമുള്ളൂ. ചിലര്‍ക്ക് ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്. 


Also Read: KSRTC ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു, ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്


കര്‍ണാടകയടക്കമുള്ള (Karnataka) സംസ്ഥാനങ്ങളിലേക്ക് വരാന്‍ ഒരു ഡോസ് വാക്‌സിനെടുത്താല്‍മതി എന്നിരിക്കേ കേരളത്തിന്റെ നിയന്ത്രണങ്ങള്‍ യാത്രക്കാരെ ശരിക്കും ബുദ്ധിമുട്ടിലാക്കുകയാണ്. 


കര്‍ണാടകയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ളവര്‍ക്ക് വരാന്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത രേഖ മതി. എന്നാല്‍ ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 


Also Read: Kerala COVID Update : ഇന്ന് 12,000ത്തിന് മുകളിൽ കോവിഡ് കണക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽ തന്നെ


നാട്ടിലെത്തിയാല്‍ ക്വാറന്റൈനിലും കഴിയേണ്ടി വരും. പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രണങ്ങളെന്തൊക്കെയെന്നതില്‍ വ്യക്തതയില്ലയെന്നും ആരോപണമുണ്ട്.


കര്‍ണാടകത്തിലേക്ക് ജോലിക്കായും കൃഷി ആവശ്യങ്ങള്‍ക്കായും വന്നു മടങ്ങുന്നവര്‍ക്ക് അടിക്കടി ആര്‍ടിപിസിആര്‍ (RTPCR) സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ ബാധ്യതയാവുകയാണെന്നും. സര്‍ക്കാര്‍ വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.