കണ്ണൂര്‍: തൃശൂരില്‍ ആരംഭിച്ച സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്‍റെ സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം. സിപിഐയുടെ പല നിലപാടുകളും മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന്‍ റിപ്പോര്‍ട്ട് പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റാണെന്നും ഇത്തരം നിലപാടുകള്‍ മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സിപിഐയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.


അതേസമയം സംസ്ഥാന പൊലീസിന്‍റെ പ്രവര്‍ത്തന രീതിയേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്നും, വിവിധ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉള്ളവര്‍ പൊലീസിലുണ്ടെന്നും സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ ഇടപെടലുകളാണ് സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.