കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ,ഘടക കക്ഷിയെന്ന് പരിഗണനയില്ല- സിപിഎമ്മിനെതിരെ സിപിഐ
ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതി അല്ല
പത്തനംതിട്ട: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ സിപിഐയുടെ ആരോപണം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ.മുഖ്യമന്ത്രിക്കെതിരെയും റിപ്പോർട്ടിൽ ആരോപണങ്ങളുണ്ട്.
ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതി അല്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖച്ഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നു. എന്നും റിപ്പോർട്ടിലുണ്ട്.
ഘടകകക്ഷി എന്ന പരിഗണന പോലും പായിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്നും എഐഎസ്എഫിനോട് എസ്എഫ്ഐക്ക് ഫാസിസ്റ്റ് മനോഭാവമാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സിപിഎമ്മിലെ ചില നയങ്ങൾ ആണെന്നും പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതായും ഇത് വഴി സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നതായും രാഷ്ട്രീയ റിപ്പോർട്ടിൻറെ എട്ടാം പേജിൽ ചൂണ്ടിക്കാണിക്കുന്നു.
നടിയെ ആക്രമിച്ച കേസ്: സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന് അതിജീവിത
നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിരിക്കുകയാണ്. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു
സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലാണെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...