തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ CPM-CPI പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും വിമർശിക്കുന്ന സമീപനം സിപിഐ സ്വീകരിക്കുന്നെന്ന ആക്ഷേപം സിപിഎമ്മിലുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വര്‍ണ കള്ളക്കടത്തി(Gold Smuggling Case)ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന തരത്തിൽ സിപിഐ പ്രചരണ വേലകൾ നടത്തുന്നതായും അവർ സംശയിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan)  നിലപാടുകളെ തുറന്ന് കാട്ടിയിട്ടും തിരുത്തൽ നടപടികൾ ഉണ്ടാകാത്തത് മുന്നണിയെ ആകെ ബാധിക്കുമെന്നാണ് സിപിഐയുടെ നിലപാട്.


സ്വർണ്ണക്കടത്ത് കേസ്: അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി


കൊറോണ (Corona Virus) പ്രതിരോധം ഉയർത്തിക്കാട്ടി അധികാര തുടർച്ച സൃഷ്ട്ടിക്കാമെന്ന   ആത്മവിശ്വാസത്തിലിരുന്ന സിപിഎമ്മിന് കനത്ത പ്രഹരമാണ് സ്വർണ്ണ കള്ളക്കടത്ത് കേസ് നൽകിയത്. രാജ്യസുരക്ഷയെ തന്നെ ബാധിച്ച തീവ്രവാദ ബന്ധമുള്ള കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംശയത്തിന്റെ നിഴലിലായതോടെ സിപിഎം  പ്രതിരോധത്തിലാണ്.  


തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ബിജെപിയും യുഡിഎഫും രാഷ്ട്രീയമായി തന്നെ ഈ വിഷയം ഉയർത്തി സർക്കാരിനെ കടന്നാക്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ മുതിർന്ന  സിപിഐ നേതാക്കൾ സിപിഎമ്മിനെ വിമർശിക്കുകയുമാണ്.


ഫൈസൽ യുഎഇ പൊലീസിന്റെ പിടിയിൽ; ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു


മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതം ആകണമെന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran)തന്നെയാണ് പാർട്ടിയുടെ നയം വ്യക്തമാക്കുന്നത്. നേരത്തെ സ്‌പ്രിൻക്ലർ ഇടപാടു(Sprinkler Case)മായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന്, ഐ.ടി സെക്രട്ടറി ശിവശങ്കർ (M Shivashankar) സി പി ഐ സംസ്ഥാന കമ്മറ്റി ഓഫീസായ  എംഎൻ  സ്മാരകത്തിലെത്തി കാനവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 


എന്നാൽ സി പി ഐ സ്പ്രിങ്‌ക്ലർ കരാറിൽ തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറായില്ല. സർക്കാരുമായി ബന്ധപ്പെട്ട പല നിയമനങ്ങളെ സംബന്ധിച്ചും സി പി ഐ ക്കും എഐവൈഎഫിനും നേരത്തെ തന്നെ ആക്ഷേപമുണ്ട്.  


മുഖ്യമന്ത്രി രാജിവെക്കണം; നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും -ബിജെപി


കഴിഞ്ഞദിവസം അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു സി പി ഐ മുഖപത്രത്തിൽ സർക്കാരിനെ വിമർശിച്ച് ലേഖനം എഴുതിയിരുന്നു. നെടുമങ്ങാട് എം എൽ എയും സി പി ഐ മുതിർന്ന നേതാവുമായ സി.ദിവാകരൻ സ്പീക്കറെ തന്നെ വിമർശിച്ച് രംഗത്തെത്തിയതോടെ സ സിപിഎം നേതാക്കളും സി പി ഐ ക്കെതിരെ തിരിഞ്ഞിട്ടുണ്ട്.


അതേസമയം പാർട്ടിക്ക് സ്വാധീനമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽ അകപെട്ടതിൽ സി പി എം നുള്ളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. പുറമേയ്ക്ക് സി പി എം ൽ എല്ലാം ശാന്തമാണെന്ന് തോന്നുമെങ്കിലും  സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ സി പി എം നുള്ളിലും ഭിന്നസ്വരം ഉടലെടുക്കുകയാണ്. എന്തായാലും 28 ന് ചേരുന്ന ഇടത് മുന്നണി യോഗം സ്വർണ്ണ കള്ളക്കടത്ത് , കൺസൾട്ടൻസി തുടങ്ങിയ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യും.