സ്വർണ്ണക്കടത്ത് കേസ്: അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി

ഏഴംഗ സംഘമായിരുന്നു [പരിശോധനാ നടത്തിയത്.  പാറ്റൂരിലെ ഫ്ലാറ്റിൽ നാല് നയതന്ത്രജ്ഞരായിരുന്നു താമസിച്ചിരുന്നത്.    

Last Updated : Jul 20, 2020, 10:23 AM IST
സ്വർണ്ണക്കടത്ത് കേസ്: അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി

തിരുവനന്തപുരം:  വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ സംഘം പരിശോധന നടത്തിയതായി റിപ്പോർട്ട്.  ഇന്നലെ അതീവ രഹസ്യമായിട്ടായിരുന്നു എൻഐഎ പരിശോധന നടത്തിയത്. 

Also read: ഫൈസൽ യുഎഇ പൊലീസിന്റെ പിടിയിൽ; ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു 

ഏഴംഗ സംഘമായിരുന്നു [പരിശോധനാ നടത്തിയത്.  പാറ്റൂരിലെ ഫ്ലാറ്റിൽ നാല് നയതന്ത്രജ്ഞരായിരുന്നു താമസിച്ചിരുന്നത്.  സ്വർണ്ണക്കടത്ത് കേസിൽ അറ്റാഷെയ്ക്കും ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.  അന്വേഷണം പുരോഗമിക്കുന്നതിനിടെ അറ്റാഷെ യുഎഇയിലേക്ക് കടന്നിരുന്നു. 

Also read: സ്വപ്ന സുരേഷും കൂട്ടാളികളും സ്വർണ്ണം കടത്തിയത് 23 തവണ.. ! 

ഇതിനിടയിൽ അറ്റാഷെയുടെ ഗൺമാനിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.   

Trending News