മുഖ്യമന്ത്രി രാജിവെക്കണം; നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും -ബിജെപി

സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. 

Last Updated : Jul 20, 2020, 12:43 PM IST
  • അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണം; നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും -ബിജെപി

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. 

അതിന്റെ ഭാഗമായി  ജൂലായ് 21, ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് BJP സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ (K Surendran) അറിയിച്ചു. സംസ്ഥാനത്തെ ഭവനങ്ങളില്‍ ചൊവ്വാഴ്ച്ച പ്രതിഷേധ ജ്വാലതെളിയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വർണ്ണക്കടത്ത് കേസ്: അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി

പത്തു ലക്ഷം വീടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധാഗ്നി ജ്വലിപ്പിക്കും. വാര്‍ഡുതലത്തില്‍ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും. സ്വര്‍ണ്ണക്കള്ളക്കടത്തി(Gold Smuggling Case)ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 

യുവാക്കൾ കടലിൽ മുങ്ങിമരിച്ച സംഭവം:സർക്കാർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രൻ അറിയിച്ചു. 

Trending News