തിരുവനന്തപുരം: Kodiyeri Against Governor: സർക്കാർ- ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ രംഗത്ത്. മോദി സർക്കാരിന്‍റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഗവർണറും സർക്കാരും ഇപ്പോൾ രണ്ട് പക്ഷത്തായി നിലകൊള്ളുകയാണെന്നും ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിലാണെന്നും തുറന്നടിച്ചിരിക്കുകയാണ്.   ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണെന്നു പറഞ്ഞ കോടിയേരി  ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നതാണ് പ്രധാനമെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്!


ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംഘപരിവാർ അജണ്ടയാണെന്ന് തുറന്നടിച്ച കോടിയേരി ബാലകൃഷ്ണൻ ഗവർണറുടെ നടപടികൾ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണെന്നും ജനങ്ങളിൽ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണറെന്നും സമാന്തര ഭരണം അടിച്ചേൽപിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കോടിയേരി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഗവർണർ വളയമില്ലാതെ ചാടരുതെന്ന പേരിലെഴുതിയ ലേഖനത്തിലാണ് കൊടിയേരി ഗവർണറെ വിമർശിച്ചത്. നേരത്തേയും ഗവർണർക്കെതിരെ കോടിയേരി ബാലകൃഷ്മൻ ദേശാഭിമാനിയിൽ ലേഖനം എഴുതിയിരുന്നു.  അന്ന് ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നായിരുന്നു എഴുതിയിരുന്നത്. 


Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ


ഗവർണറെ ഉപയോഗിച്ച് ജനകീയ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബിജെപി നോക്കുകയാണ് ആരോപിച്ച കോടിയേരി വളഞ്ഞ വഴിയിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ശാഠ്യമെന്നും അന്ന് കോടിയേരി വിമർശിച്ചിരുന്നു. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നു പറഞ്ഞ കോടിയേരി കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണെന്നും ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണെന്നും കോടിയേരി ആരോപിച്ചിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.