തിരുവനന്തപുരം: ഫാ. സ്റ്റാന്‍ സ്വാമിയുടെ (Fr. Stan swamy) മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകമാണെന്ന്‌ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരെയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് വിജയരാഘവൻ (A Vijayaraghavan) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമയത്ത്‌ ചികിത്സ പോലും നല്‍കാതെ ആ മനുഷ്യസ്‌നേഹിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മതിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം മരണത്തിന്‌ കീഴടങ്ങുമായിരുന്നില്ലെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.


ALSO READ: Stan Swamy, ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട ആദിവാസി മനുഷ്യവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു


ദളിതര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ (Central government) നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പടനയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അദ്ദേഹത്തെ ജയിലിലിട്ട്‌ കൊലപ്പെടുത്തിയതിലൂടെ എന്ത്‌ നീതിയാണ്‌ പുലര്‍ന്നിരിക്കുന്നതെന്ന്‌ പറയാന്‍ കേന്ദ്ര സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്നും വിജയരാഘവൻ പറ‍ഞ്ഞു.


കാടന്‍ നിയമങ്ങളും അവയുടെ ക്രൂരമായ നടപ്പാക്കലും അവസാനിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ (BJP Government) തയ്യാറാകണം. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന്‌ എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.