തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Assembly Election 2021) ശേഷമുള്ള ആദ്യത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിലെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനവും സാധ്യതകളും യോഗം പരിശോധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാവരെയും ഉൾപ്പെടുത്തി ഒരു സമ്പൂർണ നേതൃയോഗം ഇതാദ്യമായാണ് നടക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കുന്നതും ഇത്തവണ ചർച്ച ചെയ്യും.കെ.ടി ജലീലീൻറെ (Kt Jaleel) രാജി,പിന്നാലെ വന്ന എ.കെ ബാലൻറെ പ്രസ്താവന, എം.എ ബേബിയുടെ വിഷയത്തിലെ പ്രതികരണം എന്നിവയെല്ലാം ചർച്ചയാവും. നിലവിലെ രാഷ്ടീയ വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്.


ALSO READ : ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്


രാജ്യസഭയിലേക്ക് ഇത്തവണ രണ്ട് സീറ്റിലാണ് സിപിഎം (cpm)  മത്സരിക്കുന്നത്. സംസ്ഥാന സമിതിയംഗം ഡോ.വി.ശിവദാസന്‍, കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കൂടാതെ മന്ത്രി എ.കെ.ബാലന്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചയാകും.


ALSO READ : Kerala Covid Update : സംസ്ഥാനത്ത് ഇന്നും 8000 ത്തിന് മുകളിൽ കോവിഡ് കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ


ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കേണ്ടി വന്നതാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ലോകായുക്തയുടെ വിമർശനം ജലിലീന് ലഭിച്ചു. അതിനിടയിൽ മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനവും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക