കൊച്ചി: തിരുവനന്തപുരം UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസു(Gold Smuggling Case)മായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ര൦ഗത്തെത്തുകയും സംസ്ഥാനമോട്ടാകെ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
''പുകമറ നീങ്ങി, വലിയൊരു ഭാര൦ മനസ്സില്‍ നിന്നും ഇറക്കിവച്ചു'' -ജലീല്‍
തുടര്‍ച്ചയായ എട്ടാം ദിവസവും സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. പത്തനംതിട്ട(Pathanamthitta)യിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് (Congress) നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം അരങ്ങേറി. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു.
ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല
കെടി ജലീലും(KT Jaleel) എംസി ഖമറുദ്ദീനും രാജിവെക്കണമെന്നു ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍ഗോഡ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
മന്ത്രി ജലീലിനും പിണറായി (Pinarayi Vijayan) സര്‍ക്കാരിനുമെതിരെ ബിജെപി നടത്തിയ പ്രതിഷേധ സമരത്തിനിടെ ഒറ്റയാന്‍ പ്രതിരോധം തീര്‍ത്ത CPM പ്രവര്‍ത്തകന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രതിഷേധ സമരവുമായി എത്തിയ ബിജെപിക്കാര്‍ക്ക് നേരെ സിപിഎം പതാക ഉയര്‍ത്തിയാണ് ഇയാള്‍ പ്രതിരോധം തീര്‍ത്തത്. പിന്നീട് പോലീസെത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.