തെറ്റായ ഒരു ശൈലിയും പ്രോത്സാഹിപ്പിക്കില്ല; തെറ്റ് ചെയ്തവർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കുമെന്നും A Vijayaraghavan
തെറ്റ് ചെയ്യുന്നവരെ പാർട്ടി ഒരിക്കിലും സംരക്ഷിക്കില്ലെന്ന് എ വിജയരാഘവൻ. രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ ഇടത് അനുഭാവികളുമായി ബന്ധപ്പെട്ടാണ് എ വിജയരാഘവന്റെ പ്രസ്താവന
ആലപ്പുഴ: തെറ്റായ ഒരു പ്രവർത്തന ശൈലിയും പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഎം (CPM) ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ ഇടത് അനുഭാവികളുമായി ബന്ധപ്പെട്ടാണ് എ വിജയരാഘവന്റെ (A Vijayaraghavan) പ്രസ്താവന.
പൊതു പ്രവർത്തനത്തിൽ സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന രീതിയെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. അഞ്ച് ലക്ഷത്തിലധികം പാർട്ടി അംഗങ്ങളുണ്ട്. ഏതാണ്ട് ഒരു കോടിയോളം വരുന്ന വ്യത്യസ്ഥങ്ങളായ ബഹുജന സംഘങ്ങൾ അണിനിരന്ന വർഗ ബഹുജന സംഘടനകളും കേരളത്തിൽ പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നതായിട്ട് ഉണ്ട്. ഇതിൽ ആരെങ്കിലും തെറ്റായ രീതിയിൽ പ്രവർത്തിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരിക്കലും സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
സൈബർ (Cyber space) ഇടങ്ങളിൽ എത്തരത്തിൽ ഇടപെടണം എന്നതിൽ സിപിഎം മാർഗ നിർദേശം നൽകിയിട്ടുണ്ട്. അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണ്. സ്ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്നും വിജയരാഘവൻ പറഞ്ഞു.
എ വിജയരാഘവന്റെ വാക്കുകൾ: പൊതു പ്രവർത്തനത്തിൽ സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന രീതിയെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. അഞ്ച് ലക്ഷത്തിലധികം പാർട്ടി അംഗങ്ങളുണ്ട്. ഏതാണ്ട് ഒരു കോടിയോളം വരുന്ന വ്യത്യസ്ഥങ്ങളായ ബഹുജന സംഘങ്ങൾ അണിനിരന്ന വർഗ ബഹുജന സംഘടനകളും കേരളത്തിൽ പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നതായിട്ട് ഉണ്ട്. ഇതിൽ ആരെങ്കിലും തെറ്റായ രീതിയിൽ പ്രവർത്തിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരിക്കലും സിപിഎം സ്വീകരിച്ചിട്ടില്ല. തെറ്റായ രീതിയിലാണ്, പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത, സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരായി കർശനമായ നടപടികൾ സ്വീകരിച്ച് വരുന്നതാണ് പാർട്ടിയുടെ നാളിതുവരെയുള്ള സമീപനം. ഒരു തരത്തിലുള്ള തെറ്റുകളെയും സംരക്ഷിക്കുന്ന ഒരു രീതി സിപിഎമ്മിനില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന വിഷയങ്ങളിലും പാർട്ടിയുമായി നേരിട്ട് ബന്ധമുള്ള ആരും അതിലില്ല.
ഡിവൈഎഫ്ഐയുമായി (DYFI) ബന്ധപ്പെട്ട് ഒരു ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോൾ തന്നെ അവർ ശക്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. പരസ്യമായിത്തന്നെ അതിനെ തള്ളിപ്പറയുക എന്ന നിലപാട് ഡിവൈഎഫ്ഐ നേതൃത്വം സ്വീകരിച്ചു. ഇത്തരം പിശക് പറ്റിയവരെ ആ സംഘടനയിൽ നിന്ന് മാറ്റി നിർത്താനും അവർ ശ്രദ്ധിക്കുകയുണ്ടായി. യാതൊരു സംശയവും അക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. ഒരു തരം പിശകിനെയും സംരക്ഷിക്കുന്ന സമീപനം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകുന്നതല്ല. ഞങ്ങളുടെ ഇതുവരെയുള്ള പ്രവർത്തന രീതി വ്യക്തിപരമായി സംഭവിക്കുന്ന പിശകുകളെ സംരക്ഷിക്കുന്ന നിലപാടല്ല, മറിച്ച് അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ച് പോന്നിട്ടുള്ളത്. അത് തന്നെയാണ് ഈ സംഭവങ്ങളിലും ഉണ്ടായിട്ടുള്ളത്.
സ്ത്രീപക്ഷ കേരളം എന്ന സിപിഎമ്മിന്റെ ക്യാമ്പയിൻ പാർട്ടിയുടെ എല്ലാ ഘടകങ്ങളും എല്ലാ അംഗങ്ങളും ഒരുമിച്ച് കേരളത്തിൽ ഇപ്പോൾ പൊതുമണ്ഡലത്തിൽ കൂടുതലായി കാണുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള വിപുലമായ ബോധവത്കരണം എന്ന നിലയിലുള്ള ക്യാമ്പയിനാണ്. ആ ബോധവത്കരണ ക്യാമ്പയിൻ ജൂലൈ ഒന്ന് മുതൽ ഏഴ് വരെ ഗൃഹ സന്ദർശനങ്ങൾ, ആളുകളുമായുള്ള ആശയവിനിമയങ്ങൾ, ബഹുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണം ആ നിലയിൽ ബഹുജനങ്ങൾക്കൊപ്പമുള്ള ആശയപ്രചരണം, ഈ നിലയിൽ ഒരു സ്ത്രീപക്ഷ സമീപനം നമ്മുടെ സമൂഹത്തിൽ രൂപീകരിക്കാൻ ആവശ്യമായ പ്രചരണങ്ങളിലാണ് പാർട്ടി അംഗങ്ങളും പ്രവർത്തകരും ഇടപെടാൻ പോകുന്നത്. ഈ പ്രചരണത്തിന്റെ തുടർച്ചയായി എട്ടാം തിയതി സംഘടിപ്പിക്കുന്ന പൊതുപരിപാടി തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ പക്ഷ സമീപനത്തിലേക്ക് ഇറങ്ങും. സ്ത്രീകളുടെ താല‍്പര്യങ്ങൾ സംരക്ഷിക്കാനും സ്ത്രീക്ക് സമൂഹത്തിലുള്ള ലിംഗനീതിയുടെ മേഖലയിലെ തുല്യ പദവിക്ക് ഉറപ്പ് നൽകുന്ന തരത്തിലുള്ള ഇടപെടലുകൾ കേരളീയ പൊതു സമൂഹത്തിൽ നിന്ന് ഉണ്ടാകുന്നു എന്നുള്ള തരത്തിൽ പ്രതിജ്ഞ ഈ പരിപാടിയിൽ നടത്തും. അതിനായി പരമാവധി പേരെ പങ്കെടുപ്പിക്കുന്നതിനായാണ് എട്ടാം തിയതി ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA