പാലക്കാട്: കൊവിഡ് ബാധിച്ചവരുടെ അടുത്തേക്ക് പോകാൻ പോലും പേടിക്കുന്ന ഈ കാലത്ത് അവരെ രക്ഷിക്കാണ് ശ്രമിക്കുന്ന വാർത്തകളും നാം ഈയിടയായി കേൾക്കുന്നുണ്ട് അല്ലെ. അതിനിടയിലാണ് വ്യത്യസ്തമായൊരു ഈ വാർത്ത.
അത് മറ്റൊന്നുമല്ലകേട്ടോ രാഷ്ട്രീയം മറന്നുള്ള ഈ രക്ഷാപ്രവർത്തനം അതാണ് ചർച്ചയാകുന്നത്. സംഭവം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് പെരുവെമ്പിൽ വീട്ടിൽ കുഴഞ്ഞു വീണ കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് വാർഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവർത്തകരും. കുഴഞ്ഞ് വീണ കൊവിഡ് രോഗിയെ രക്ഷിക്കാൻ രാഷ്ട്രീയം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം.
Also Read: Covi19: കോവിഡ് ചികിത്സക്കായി, അമിത ബില്ല് ആശുപത്രിക്കെതിരെ കേസ്
വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ബിജെപി പ്രവർത്തകനായ വിഭൂഷിനെയാണ് ഡിവൈഎഫ്ഐ സംഘം രക്ഷിച്ചത്. കുഴഞ്ഞുവീണ വിഭൂഷിനെ കൊണ്ടുപോകാൻ ആംബുലൻസ് വരുന്നത് കാത്തു നിൽക്കാതെ ഇവർ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് കൊണ്ട് വിഭൂഷിന്റെ ജീവൻ രക്ഷിക്കാനായത്. പാർട്ടി ഏതെന്നുപോലും നോക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാനായി നടത്തിയ ഇവരുടെ ശ്രമത്തിനെ നാടാകെ വാഴ്ത്തുകയാണ്.
വിഭൂഷും ഭാര്യയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇന്നലെ വിഭൂഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും.
അവിടെ താമസിക്കുന്ന ഒരാൾ പെട്ടെന്ന് വിവരം പെരുവെമ്പ് പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്താൻ അര മണിക്കൂറോളമാകുമെന്നറിയിച്ചു. അതിനെ തുടർന്ന് പഞ്ചായത്തിലെ സ്വകാര്യ ആബുലൻസ് സർവ്വീസ് നടത്തുന്ന ആളെ വിളിച്ചെങ്കിലും അദ്ദേഹവും തിരക്കിലായിരുന്നു.
Also Read: India Covid updates: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 3.66 ലക്ഷം കേസുകൾ
ഇനിയും താമസിച്ചാൽ പ്രശ്നം ആകുമെന്ന് മനസിലാക്കി വാർഡ് മെമ്പർ സുരേഷിന്റെ സ്വകാര്യ വാഹനത്തിൽ വിഭൂഷിനെ കൊണ്ടുപോവാൻ തീരുമാനിയ്ക്കുകയും ഡിവൈഎഫ്ഐ പ്രവർത്തകരായ കെ. സന്ദീപ്, ആർ തേജസ് എന്നിവർ ചേർന്ന് പിപിഇ കിറ്റ് ധരിച്ച് സുരേഷിന്റെ ഓമ്നി വാനിൽ അത്യാസന്ന നിലയിലായ വിഭൂഷിനെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.
പെരുവെമ്പിൽ ഓട്ടോ ഡ്രൈവറായ വിഭൂഷും ഭാര്യയും സജീവ ബിജെപി പ്രവർത്തകരാണ്. രണ്ടു പേരും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ആശുപത്രിയുലെത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്ന വിഭൂഷിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചമാണ്.
വാർഡ് മെമ്പർ കൂടിയായ സുരേഷ് ഡിവൈഎഫ്ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. വിഭൂഷൻ അവശ നിലയിലാണെന്നറിഞ്ഞപ്പോൾ ജീവൻ രക്ഷിക്കുക മാത്രമായിരുന്നു തങ്ങളുടെ ചിന്തയെന്നും മറ്റൊന്നും നോക്കിയില്ലെന്നുമാണ് രക്ഷാപ്രവർത്തനം നടത്തിയ ഈ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...