കടുത്ത അച്ചടക്ക നടപടിയുമായി CPM; കുറ്റ്യാടി Local Committee പിരിച്ചുവിട്ടു
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിലാണ് നടപടി
കോഴിക്കോട്: കടുത്ത അച്ചടക്ക നടപടിയുമായി സിപിഎം. കുറ്റ്യാടി ലോക്കൽ കമ്മിറ്റി (Local committee) പിരിച്ചുവിട്ടു. പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പ് (Assembly election) സമയത്ത് സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിലാണ് നടപടി.
ഏരിയ കമ്മിറ്റി (Area committee) അംഗങ്ങളായ കെപി ചന്ദ്രി, മോഹൻദാസ് എന്നിവരെ തരംതാഴ്ത്തി. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഘടനാ വിരുദ്ധ പ്രവർത്തനം ഉണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ. പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിച്ചില്ല. പകരം വിഭാഗീയതയാണ് അരങ്ങേറിയതെന്നും സിപിഎം വിലയിരുത്തി.
ALSO READ: Crime News: സിപിഎം എൽസി സെക്രട്ടറിക്കെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ
പരസ്യ പ്രതിഷേധ വിവാദത്തിൽ കെപി കുഞ്ഞമ്മദ് മാസ്റ്റർ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെയും നടപടി ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിന് പിന്നാലെയായിരുന്നു പ്രാദേശിക തലത്തിൽ പ്രതിഷേധം ഉയർന്നത്. സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി പ്രതിഷേധം (Protest) ശക്തമായി. തുടർന്ന് കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധ പ്രകടനം നടത്തിയവർ തന്നെ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരാജയപ്പെടുത്താൻ ശ്രമം നടത്തിയെന്ന പരാതിയുമുണ്ട്. സ്വന്തം പഞ്ചായത്തിൽ നിന്ന് 42 വോട്ടുകൾ മാത്രമാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA