തിരുവനന്തപുരം: പി. കെ ശശിയ്ക്കെതിരായ പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍, ശശിയ്ക്ക് പരസ്യ പ്രസ്താവനയ്ക്ക് വിലക്കുമായി സിപിഎം നേതൃത്വം.
പ്രകോപനപരമായ പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ പി. കെ ശശിയ്ക്ക് പാര്‍ട്ടി ഘടകം നിര്‍ദ്ദേശം നല്‍കി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പീഡന പരാതി അന്വേഷിക്കുന്നതിനായി കമ്മീഷനെ നിയമിച്ചത് പരസ്യപ്പെടുത്താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കാനും തീരുമാനമായി. മന്ത്രി എ. കെ ബാലനും, പി. കെ ശ്രീമതിയുമാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.
പരാതിക്കാരിയുടെ മൊഴി എടുക്കുന്നത് വേഗത്തിലാക്കുമെന്ന് പി. കെ ശ്രീമതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം പി. കെ ശശി വിളിച്ചുചേര്‍ത്ത ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ചേരാനായില്ല. പത്തൊന്‍പതംഗ ഏരിയ കമ്മിറ്റിയില്‍ ആകെ പങ്കെടുക്കാനായെത്തിയത് മൂന്നുപേര്‍ മാത്രം.
എന്നാല്‍ നാളെ നാലുമണിക്ക് വീണ്ടും യോഗം ചേരുമെന്നും വിശദീകരണം നല്‍കി.