Independence Day: സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി സിപിഎം
അവിഭക്ത Communist Party of India `ഈ സ്വാതന്ത്ര്യം വ്യാജമാണ്` എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിന് ശേഷമാണ് സിപിഎം ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
കൊൽക്കത്ത: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം(Independence Day) വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച് സി.പി.എം(CPM) രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും പതാക(National Flag) ഉയർത്തുമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് സുജൻ ചക്രബർത്തി(Sujan Chakraborty) പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത്. പശ്ചിമ ബംഗാളിൽ(West Bengal) നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജൻ ചക്രബർത്തി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (CPI) ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിലേറെയായതിനു ശേഷമാണ് ഇത്തരമൊരു സംഭവവികാസം ഉണ്ടായിരിക്കുന്നത്.
അതേസമയം പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം സുജൻ ചക്രബർത്തി തള്ളി. നേരത്തെയും പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാൽ അത് വ്യത്യസ്ത രീതികളിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. "സ്വാതന്ത്ര്യസമരത്തിൽ Communist നേതാകൾക്ക് മഹത്തായ പങ്കുണ്ട്. പക്ഷേ, രാജ്യത്തെ സ്വാതന്ത്ര്യസമരത്തിൽ ഇടതുപക്ഷത്തിന്റെ പങ്കിനെതിരെ സംഘടിതമായ പ്രചാരണമുണ്ട്. കമ്മ്യൂണിസ്റ്റുകൾ പറഞ്ഞത് ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി, പക്ഷേ ആളുകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചില്ല, "സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു.
Also Read: Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
സാധാരണയായി പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വർഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിക്കൊണ്ടുമാണ്. ഇത്തവണ 75-ാം വാർഷികമായതുകൊണ്ട് തന്നെ കൂടുതൽ വിപുലമായി നടത്തും. 75-ാം വാർഷികവും 100-ാം വാർഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ചെങ്കൊടിക്കൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയരും, ഇത് ഓഗസ്റ്റ് 15ന് സി.പി.എം ഓഫീസുകളില്‍ ആദ്യമായി കാണുമെന്ന് മറ്റൊരു പാര്‍ട്ടി നേതാവ് പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
Also Read: 75th Independence Day: സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കാർ
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്വാതന്ത്ര്യദിനം വിപുലമായി നടത്താൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...