തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രവും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 30 നാളെ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയുമെന്ന വിഷയത്തിലാണ് സെമിനാർ. സർക്കാർ ഗവർണർ പോര് മുൻപങ്ങമില്ലാത്ത വിധം രൂക്ഷമായി നടക്കുന്ന പശ്ചാത്തലത്തിൽ പരിപാടിക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി എം‌.വി ഗോവിന്ദനും ഒരേ വേദിയിൽ ഒന്നിച്ച് പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. തിരുവനനന്തപുരം എകെജി ഹാളിൽ വെച്ചാണ് സെമിനാർ


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ നാളുകളായി സർക്കാർ ഗവർണർ പോര് രൂക്ഷമാണ്. സർവ്വകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഇനിയും ഒപ്പു വച്ചിട്ടില്ല. പരിധിവിട്ട പോര് പല ഘട്ടങ്ങളിലും രൂക്ഷമായി തന്നെ വാദപ്രതിവാദങ്ങളുമായി മുന്നോട്ടു നീങ്ങി. 


ALSO READ : AKG Centre attack: എകെജി സെന്റ‍ർ ആക്രമണക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; ഒക്ടോബർ ആറ് വരെ റിമാൻഡിൽ



പ്രതിപക്ഷവും ഭരണപക്ഷവും ഉൾപ്പെടുന്ന നിയമസഭാ പാസാക്കി രാജ്ഭവന് അയക്കുന്ന ബില്ലുകളിൽ നിയമപരമായി ഒപ്പിടേണ്ട ബാധ്യത ഗവർണർക്കുണ്ട്. എന്നാൽ, ഭരണഘടന ബാധ്യത നിറവേറ്റാതെ മാധ്യമങ്ങളിലൂടെ നിരന്തരം സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളുന്നയിച്ചാണ് ഗവർണറുടെ നീക്കമെന്നുള്ളതാണ് ശ്രദ്ധേയം. ഭരണഘടനയുടെ തലവൻ കൂടിയായ ഗവർണർ പലപ്പോഴും സർക്കാരുമായി ഉരസി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. ഈ ഘട്ടത്തിൽ കൂടിയാണ്  ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയുമെന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന് പ്രാധാന്യമേറുന്നത്. 


എകെജി ഹാളിൽ നടക്കുന്ന സെമിനാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസാരിക്കും. ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ സിപിഎം നേതാക്കളായ തോമസ് ഐസക്ക്, ജോസ്. കെ. മാണി പി.ടി ചാക്കോ, മാത്യു ടി തോമസ്, വർഗീസ് ജോർജ് എന്നിവർ പങ്കെടുക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.