Kerala Gold Scam: കള്ളക്കടത്ത് നടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്, പേര് `CPM കമ്മിറ്റി`
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന്റെ ഹർജി.
തിരുവനന്തപുരം: UAE കോൺസുലേറ്റ് സ്വർണക്കടത്ത് കേസി(Gold Smuggling Case)ൽ നിർണ്ണായക മൊഴി നൽകി യു എ ഇ കോൺസുലേറ്റ് മുൻ PRO സരിത്ത്. കള്ളക്കടത്ത് നടത്താൻ വേണ്ടി മാത്രം ടെലിഗ്രാമിൽ 'സിപിഎം കമ്മിറ്റി' എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി എന്നാണ് സരിത്ത് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരിക്കുന്നത്.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയതെന്നും പിന്നീട് തന്നെയും സ്വപ്ന സുരേഷി(Swapna Suresh)നെയും അതിൽ ചേർക്കുകയായിരുന്നുവെന്നും സരിത്ത് പറഞ്ഞു. കൂടാതെ, തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ടറിയില്ലെന്നും റമീസ് വഴിയാണ് ആ ബന്ധമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ALSO READ | കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ച; കൊറോണ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ..!
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന്റെ ഹർജി.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കറി(M Shivashankar)നെ ഇന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയേക്കും. വിദഗ്ദ്ധ ചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡി. കോളേജിലേക്ക് മാറ്റിയത്. ഇന്ന് നടക്കുന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ശിവശശങ്കറിന്റെ ചികിത്സയെ കുറിച്ച് ധാരണയുണ്ടാകും. ഇതിനു അനുസരിച്ചാകും കസ്റ്റംസിന്റെ നീക്കമുണ്ടാകുക എന്നാണ് റിപ്പോർട്ട്.