കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെ എയർ ഇന്ത്യ  സാറ്റ്സ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  തിരുവനന്തപുരത്തെ ജയിലെത്തിയാണ് ക്രൈം ബ്രാഞ്ച് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ക്രൈം ബ്രാഞ്ച് (Crime Branch) സ്വപ്നയെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  സ്വപ്ന (Swapna Suresh) എയർ ഇന്ത്യ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിൽ പ്രതിയാണ്.  കേസിൽ എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്. 


Alsol Read: Akshaya Tritiya 2021: അറിയാം.. അക്ഷയ തൃതീയയുടെ ഐതീഹ്യം 


കേസിൽ ഇരുവരും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്.  സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന അറസ്റ്റിലായതിനെ തുടർന്ന് ഈ കേസും വലിയ ചർച്ചയായിരുന്നു.  ഈ വിഷയം നടന്നപ്പോൾ സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരിയായിരുന്നു.  സ്വപ്ന ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ തിരുവനന്തപുരത്തെ ജയിലിലാണ്.  


ഇതിനിടയിൽ ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ സ്വപ്നയുടെ ആരോഗ്യം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സ്വപ്നയുടെ അമ്മ കേന്ദ്രത്തിന് കത്തയച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംഗ് അധികൃതർക്ക് കത്തയച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.