വൈശാഖ മാസത്തിലെ ശുക്ല പക്ഷം എന്നുപറയുന്നത് ഹിന്ദു കലണ്ടറിലെ പ്രധാനപ്പെട്ട ദിവസമാണ്. ഈ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന നാളാണ് അക്ഷയ ത്രിതീയ ആയി കണക്കാക്കുന്നത്.
അക്ഷയ എന്ന പദത്തിന്റെ അര്‍ത്ഥം ഒരിക്കലും കുറയാത്തത് അല്ലെങ്കില്‍ ക്ഷയിക്കാത്തത് എന്നാണ്. ഈ വര്‍ഷത്തെ അക്ഷയ തൃതീയ വരുന്നത് മെയ് 14 ആയ ഇന്നാണ്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മവാര്‍ഷികമായ പരശുരാമ ജയന്തിയോടൊപ്പമാണ് അക്ഷയ തൃതീയ ആഘോഷങ്ങള്‍ നടക്കുന്നത്.
വിശ്വാസങ്ങള്‍ പ്രകാരം ഈ ദിനം ത്രേതായുഗത്തിന്റെ തുടക്കം കുറിച്ച ദിവസം കൂടിയാണ്. തന്റെ പൂര്‍വ്വികരെ മോക്ഷം നേടാന്‍ സഹായിക്കണമെന്ന ഭഗീരഥ രാജാവിന്റെ അപേക്ഷപ്രകാരം ഗംഗാ നദി ഭൂമിയില്‍ ഇറങ്ങിയ ദിവസമാണെന്ന് മറ്റൊരു ഐതീഹ്യവും ഉണ്ട്.
Also Read: സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
അക്ഷയ ത്രിതീയ മെയ് 14 ന് രാവിലെ 5:38 ന് ആരംഭിച്ച് മെയ് 15 ന് 7:59 ന് അവസാനിക്കും. അക്ഷയ തൃതീയ ദിവസത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ശുഭകരമാണെങ്കിലും പൂജ നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 5:38 മുതല്‍ 12:18 വരെ ആണ്.
അക്ഷയ തൃതീയ ദിനം ശ്രീകൃഷ്ണനുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അതിന് പിന്നിലെ കഥയെന്നു പറയുന്നത് ശ്രീകൃഷ്ണന്റെ ദരിദ്രനായ സുഹൃത്ത് കുചേലന്‍ ഒരു പിടി അവിലുമായി കൃഷ്ണനെ കാണാൻ ചെന്ന ദിനമാണ് ഇന്ന് എന്നും വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ കുചേലന്റെ എളിയ സമ്മാനമായ അവൽപൊതി സ്വീകരിച്ച് സുഹൃത്തിന് സമ്പത്ത് നല്‍കി അനുഗ്രഹിച്ച ദിനമായും അക്ഷയ തൃതീയ ദിനം കണക്കാക്കുന്നു.
Also Read: Akshaya Tritiya 2021: അക്ഷയ തൃതീയയിൽ ഇവ സംഭാവന ചെയ്യുക, ഉത്തമ ഗുണം ഫലം
ശ്രീകൃഷ്ണന്‍ ദ്രൗപതിയെയും പാണ്ഡവരെയും ദുര്‍വാസാവിന്റെ കോപത്തില്‍ നിന്ന് രക്ഷിച്ചതും ഈ ദിവസമായിട്ടാണ് കണക്കാക്കുന്നത്. ഗണപതി ഭഗവാന്‍ വേദവ്യാസന് മഹാഭാരതത്തെക്കുറിച്ച് വിവരണം നല്‍കിയതും ഈ ദിവസമാണെന്നാണ് വിശ്വാസം.
ഈ ദിനം ആളുകള്‍ സ്വര്‍ണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുകയും ഭക്ഷണമോ അവശ്യവസ്തുക്കളോ ദാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഈ ദിനം ഉത്തമമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...