സഹകരണ മേഖലയിലെ പ്രതിസന്ധി: കേരളത്തില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ. സഹകരണ മേഖലയിലെ പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹർത്താൽ തീരുമാനമെടുത്തത്.
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ. സഹകരണ മേഖലയിലെ പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹർത്താൽ തീരുമാനമെടുത്തത്.
ഹര്‍ത്താലില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കിയേക്കും. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത് ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം. ബഹുജനപ്രക്ഷോഭം ശക്തമാക്കുകയാണ്. ഡിസംബര്‍ 30 വരെ പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അവകാശം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. വ്യാഴാഴ്ച മുതല്‍ 30 വരെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആറു ഇടതുപാര്‍ട്ടികള്‍ യോഗംചേര്‍ന്ന് തീരുമാനിച്ചിരുന്നു.