തിരുവനന്തപുരം:ഇതര സംസ്ഥനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് തിരികെ വരുന്നതിനുള്ള പാസ് വിതരണം തുടങ്ങി,
റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് പാസ് നല്‍കില്ല,എന്നാല്‍ മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പാസ് നല്‍കും,അതേസമയം അതിര്‍ത്തികളില്‍ സ്ഥിതി ഗുരുതരമാണ്,
രണ്ട് ദിവസം മുന്‍പ് എത്തിയവര്‍ പോലും അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുകയാണ്,സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി 
ഇടപെടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു,
അതേസമയം ഡല്‍ഹി,മുംബൈ,നോയിഡ,ജയ്പൂര്‍,അഹമ്മദാബാദ്,കൊല്‍ക്കത്ത,ജലന്ധര്‍,ചാന്ധിഗഡ് എന്നിവിടങ്ങളില്‍ 
കുടുങ്ങി ക്കിടക്കുന്നവരുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്,കൊറോണ വൈറസ്‌ വ്യാപനം തീവ്രമായ റെഡ് സോണുകളില്‍ 
നിന്നുള്ളവര്‍ക്ക് പാസ് നല്‍കില്ലെന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്.ഇപ്പോള്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നവരില്‍ പലര്‍ക്കും 
കേരളത്തില്‍ നിന്നുള്ള പാസുകള്‍ ഇല്ലാത്ത അവസ്ഥയാണ്,എന്നാല്‍ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതയാണ് വിവരം.


AlsoRead:കേരളത്തിന് പുറത്തുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം!


 


മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിച്ച് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ സൗകര്യം ഒരുക്കുന്നതിനുള്ള 
നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.എന്നാല്‍ ഡല്‍ഹിക്ക് പുറത്തുള്ളവരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ഇതുവരെ 
കിട്ടിയിട്ടില്ല,അനുമതി നേടുന്നതിനുള്ള ശ്രമം കേരളസര്‍ക്കാര്‍ നടത്തുന്നുണ്ട്.