ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ സൈബർ ആക്രമണം, അവസാനം പോസ്റ്റ് തിരുത്തി
അച്ചായൻ അച്ചയാന്റെ തനി സ്വഭാവം കാണിച്ചു. രണ്ട് വഞ്ചിയിലും കാല് വെക്കരുതെന്ന് തുടങ്ങിയ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന് കീഴെ കമ്മന്റിൽ വന്ന് നിറഞ്ഞത്.
Kottayam : ഇസ്രയേലിൽ (Israel) ഹമാസ് (Hamas) നടത്തിയ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന് (Soumya Santhosh) ആദരാജ്ഞലി അർപ്പിച്ചുകൊണ്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ഫേസ്ബുക്ക് പോസ്റ്റിന് നേരെ സൈബർ ആക്രമണം. പോസ്റ്റിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമെന്ന് രേഖപ്പെടുത്തിയതിനെതിരെയാണ് കമന്റ് സൈബർ ആക്രമമത്തിൽ ഉണ്ടായത്.
സൈബർ ആക്രണണം കനത്തതോടെ ഉമ്മൻ ചാണ്ടി പോസ്റ്റ് തിരുത്തുകയും ചെയ്തു. അച്ചായൻ അച്ചയാന്റെ തനി സ്വഭാവം കാണിച്ചു. രണ്ട് വഞ്ചിയിലും കാല് വെക്കരുതെന്ന് തുടങ്ങിയ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന് കീഴെ കമ്മന്റിൽ വന്ന് നിറഞ്ഞത്. ഇവ അധികമായപ്പോൾ ഉമ്മൻ ചാണ്ടിക്ക് പോസ്റ്റ് തിരുത്തേണ്ടി വന്നു.
ALSO READ : ഇസ്രയേലിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
സൈബർ ആക്രമണത്തിന് ശേഷം തിരുത്തിയ ഉമ്മൻ ചാണ്ടിയുടെ പോസ്റ്റ്
തീവ്രവാദി ആക്രമണം എന്നതിന് പകരം റോക്കറ്റ് ആക്രമണമെന്ന് മാത്രമാക്കി ചുരുക്കുകയും ചെയ്തു. അതേസമയം ഈ വാർത്ത വന്നതിന് ശേഷം ഹമാസിനായി പല തരത്തിലുള്ള ന്യായികരണമാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. ഇസ്രയേൽ പോലെ സുരക്ഷിതമല്ലാത്ത രാജ്യത്ത് എന്തിന് പോയി ജോലി ചെയ്യേണം എന്ന് കമന്റ് ചെയ്തവരുമുണ്ട്.