Thiruvananthapuram : കോൺഗ്രസ് (Congress) അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നുണ്ടെന്നും അവരെ സംരക്ഷിക്കാം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) അറിയിച്ചു. കഴിഞ്ഞ ദിവസം  ധർമജൻ ബോൾഗാട്ടി ഒരു അഭിമുഖം കണ്ടത്തിനെ തുടർന്നാണ് ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING


പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ധർമ്മജൻ ബോൾഗാട്ടിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ധർമ്മജൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ വസ്തുതയുണ്ടെന്ന് മനസിലായതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് (Facebook) കെപിസിസി അധ്യക്ഷൻ ഈ വിവരങ്ങൾ പങ്ക് വെച്ചത്.


ALSO READ: Archana Death Case:അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം- കേന്ദ്ര മന്ത്രി വി. മുരളീധരൻ


 Dharmajan Bolgatty  ഉൾപ്പടെയുള്ള കോൺഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവർത്തകർ സൂചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. .കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണെന്നും കെ സുധാകരൻ പറഞ്ഞു.


നാഷണൽ അവാർഡ് ജേതാവായ Salim Kumar IFFK യോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകൾക്ക് മുൻപ് നടനും സംവിധായകനുമായ ശ്രീ Ramesh Pisharody കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിൻ്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടതും CPM എത്തി നിൽക്കുന്ന സാംസ്കാരിക ജീർണത വിളിച്ചോതുന്ന സംഭവങ്ങളാണ് . രമേഷ് പിഷാരടിയുടെ  കുടുംബത്തെപോലും അപമാനിച്ച CPM അണികളുടെ വാചകങ്ങൾ മലയാളികൾ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണിൽ വിളിച്ചിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ ഇരുവർക്കുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു


ALSO READ: സർക്കാർ സ്കൂളുകളിലെ ജീവനക്കാർ അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിക്കണം


"അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത് " എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക